Sunday, August 15, 2010

അമ്മ മഹാറാണി -ഉമാരാജ യുടെ നിരുപണം ആദ്യ ഭാഗം

ഉമാരജയുറെ നിരുപനതിന്റെ ആദ്യഭാഗം വായിക്കുക തുടര്നുള്ള ഭാഗങ്ങള്‍ ഉടനെ

Friday, August 13, 2010

പുരാവൃത്തം നടകമാവുമ്പോള്‍ -ഉമ രാജാ ചിക്കാഗോ

അമ്മ മഹാറാണി എന്ന പുസ്തകം വായിച്ചു .രണ്ടു നാടകവും അസ്സലായിട്ടുണ്ട് .ആസ്വദിച്ച് വായിച്ചു എന്ന്‍
ആദ്യം തന്നെ പറയട്ടെ
അമ്മ മഹാറാണി-
വളരെ നന്നായിട്ടുണ്ട് .പുര്‍വ കാന്ടത്തില്‍ പശ്ചാത്തലം വിവരിച്ചത് കൊണ്ട് വളരെ ഉള്‍കൊണ്ട് ആസ്വദിക്കാന്‍ പറ്റി.ഓരോ രംഗവും അസ്സലായി വിവരിചിടുണ്ട്.നല്ല പാകത്തിന് ആ രംഗം വായിക്കുന്നവരുടെ മനസ്സില്‍ പതിയാന്‍ പാകത്തിലുള്ള വര്‍ണന ;ഒട്ടും അധികമായിട്ടില്ല -നന്നായി
'ഗാന്ധാരത്തിലെ പെണ്‍കുട്ടികള്‍ക്ക് സുസ്രുഷിക്കാനും യുദ്ധം ചെയ്യാനും അറിയാം ' എന്ന് പറയുമ്പോഴത്തെ കൈകെയിഉടെ വിനയവും ഗാംഭിര്യവും ഒരേ സമയം തെളിഞ്ഞു കാണാം .അസ്സലായിട്ടുന്റ്റ് ആ വരി
ഒരമ്മ ശരിരം കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടു കൂടിയാണ് ഒരു മകനെ പ്രസവിക്കുന്നത് എന്ന ഭരതന്റെ ആ വരികള്‍ ഉള്ളിലേക്ക് വല്ലാതെ ആഴത്തില്‍ ഇറങ്ങി ചെന്നു.അത് കേള്‍കുംപോഴത്തെ
കൈകെയിയുടെ 'അത് ഒരിക്കല്‍ കൂടി പറയു 'എന്ന വരിയും അത് ഭരതനില്‍ വരുത്തിയ കുറ്റബോധവും വളരെ സന്ദര്ഭോചിതംയിട്ടുന്റ്റ് ചെറിയൊരഭിപ്രായം പറയാനുള്ളത് ഭരതന്‍ ആ വരി ആവര്‍ത്തിക്കുമ്പോള്‍ അത് മൂല ശ്ലോകം ആവാമായിരുന്നു എന്നാണ് .വളരെ ഹൃദയ സ്പര്‍ശി ആയിട്ടുന്റ്റ് ആ ഭാഗം .എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ആ ഭാഗം തന്നെ .
ദശരധന്‍ കൈകേയി യോട് പറയുന്ന ഒരു ഭാഗത്ത്‌ 'അത് നിനക്ക് അറിവുള്ളതാണല്ലോ എന്ന് കാണുന്നു (pg20 ) അവിടെ ദേവിക്ക് എന്നോ ഭവതിക്ക് എന്നോ ആകാമായിരുന്നു .രാജാക്കന്മാര്‍ ഇങ്ങനെ നിനക്ക് എന്നൊക്കെ പറയുമ്പോള്‍ അവരെ സാധാ രണ ക്കാരിലേക് താഴ്ത്തു ന്നത് പോലെ
തോന്നും .
ആമുഖത്തില്‍ പറയുന്നതു പോലെ അധ്യാത്മ രാമായണ ത്തോട് അധികം പരിചയ പെട്ടത് മൂലമാകാം
ചില ഭാഗങ്ഗങ്ങള്‍ അപരിചിതമായി തോന്നി .കൈകേയി നന്ദി ഗ്രാമത്തിലാണ് താമസിച്ചത് ഈ പതിനാലു കൊല്ലവും എന്നത് പുതിയ അറി വായിരുന്നു .അനരണ്യനെ യും അത്ര ഓര്‍മതോന്നിയില്ല
കൂടുതല്‍ അറിവ് നേടിതരാനും നാടക ലോകതേക്ക് വീണ്ടും കയ് പിടിച്ചു കൊണ്ട് വരാനും ഈ നാടകം വളരെ അധികം സഹായിച്ചു എന്ന് സന്തോഷത്തോടെ പറയട്ടെ .

ഭ്രാന്ത പര്‍വതം
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടതാണ് 'പറയി പെറ്റ പന്തിരു കുലത്തിന്റെ' കഥ .കുട്ടിക്കാലത്ത് ഐ തി ഹ്യ മാലയില്‍ ഇവരുടെ കഥകള്‍ വായിച്ചിട്ടുണ്ട് ,പല വട്ടം .നാറാണത്ത് ഈ ൧൨ പേരില്‍ എന്റെ ഏറ്റവും പ്രി യങ്ക രനും .അതുകൊണ്ടു നാടകം ഏറ്റവും ഉള്ളില്‍ തട്ടി യാണ് വായിച്ചത് .
ആദ്യം നാറാണത്ത് ഭ്രാ ന്ത നായി ക്കൊണ്ടു വായിച്ചു ;പിന്നെ സാധാരണ വായന ക്കാരി യായി കൊണ്ടും .രണ്ടും രണ്ടു വിധ ത്തിലാണ് പ്രതി കരിച്ചത് .
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരാന്‍ പറ്റാത്തതിന്റെ ,അമ്മയുടെ ചൂടെറ്റു രങ്ങാന്‍ കഴിയാ ത്തതിന്റെ ,അച്ചന്റെ വാത്സല്യം അനുഭവിക്കാന്‍ പറ്റാ ത്തതിന്റെ ഒക്കെ ഈര്‍ഷ്യ മനസ്സില്‍ വളര്‍ന്നു .അത് മൂത്ത് മൂത്ത് ഭ്രാന്തു പോലെ ആയി .തന്നെ ഭ്രാന്തന്‍ എന്ന് വിളിക്കുന്നതില്‍ എന്താണൊരു തെറ്റ് .വന്മലമുക്ളിലേക്ക് കല്ലുരുട്ടി ക്കയറ്റി താഴേക്ക് തള്ളി ഇടുന്നതിന്റെ രസം ആഹ്ലാദം ഏറെയാണ്‌ .കയറ്റം എത്ര മെല്ലെ ആണ് പക്ഷെ താഴോട്ടുള്ള പതനത്തിനു ഒരു നിമിഷം മതി എന്ന് എത്ര രസമായിട്ടാണ് ഈ കല്ലുരുട്ടല്‍ പഠിപ്പിച്ചു തരുന്നത് .ആരും ഇത് കാണുന്നില്ലല്ലോ കണ്ടാലും മനസ്സിലാക്കുന്നില്ലല്ലോ ;തന്നെ ഭ്രാന്തനെന്നു വിളിക്കാനല്ലേ അവര്‍ സമയം കാണുന്നുള്ളൂ അതിനപ്പുരതെക്ക് ചിന്തിക്കാന്‍ ഒരു നിമിഷം എടുക്കുന്നില്ലല്ലോ (തുടരും )

Saturday, April 10, 2010

അമ്മ മഹാ റാണി റിവ്യൂ പുഴ.കോം ...

വെള്ളെഴുത്തിന്റെ നിരുപണം വായിക്കുക ....പുഴ.കോം ഇല്‍

Sunday, January 31, 2010

My Book AMMA MAHARANI an anthology of two plays AMMA MAHARANIand BHRANTHA PARVATHAM has been recently publishedbyUNMA PUBLISHERS NOORANAD