Saturday, May 30, 2015


Saturday, May 30, 2015

എം വി ബെന്നി സർക്കാർ സർവീസിൽ നിന്നു പെൻഷൻ പറ്റുക യാണിന്ന് .പരിമിതമെങ്കിലും എനിക്ക് അതിപ്രധാനമായ എന്റെ എഴുത്തു ജീവിതവുമായി അദ്ദേഹത്തിനുള്ള ബന്ധം എന്റെ എഫ് ബി സുഹൃത്തുക്കൾ ക്കൊക്കെ അറിയാവുന്നതാണ് .1962  ഇൽ ഒരു കോളേജ് മാഗസിന്റെ മുഖ പ്രസംഗമായി ആരംഭിക്കുകയും അതിലെ തന്നെ ഒരു ലേഖനത്തിൽ അവസാനിക്കുകയും ചെയ്ത എന്റെ രചനാ ജീവിതത്തെ 37 കൊല്ലത്തിനു ശേഷം പുനരുജ്ജീവിപ്പിച്ചതിൽ എറ്റവും പ്രധാന പങ്കു വഹിച്ചത്  ബെന്നിയാണ് .ആൽബേർ കാമുവിന്റെ പ്ലേഗിനെ ക്കുറിച്ച് ഞാനെഴുതിയ ലേഖനം താൻ മുഖ്യ സഹപത്രാധിപരായ സമകാലിക മലയാളം വാരികയിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി .മാത്രമല്ല 'ഇതെഴുതിയ ആളിന് എഴുതാനുള്ള കഴിവുണ്ടെന്നും തുടർന്നെഴുതാൻ പറയണമെന്നും'അദ്ദേഹംഎന്നെ തനിക്കു പരിചയപ്പെടുത്തിയ സുഹൃത്തു ക്കളോടു പറഞ്ഞയക്കുകയും ചെയ്തു .ആ വാക്കുകളാണ് തുടര്ന്നെഴുതാൻ എനിക്ക് പ്രചോദകമായത് .എഴുതിയതെല്ലാം മലയാളത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .
        ബെന്നി മലയാളം വാരികയിൽ നിന്നു പോന്നതിനു ശേഷവും ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടർന്നു പോന്നു ;ഇപ്പോഴും തുടരുന്നു .റിട്ടയർ മെന്റ്  അതിനെ ബാധിക്കുകയില്ല .മുഴുവൻ പ്രവൃത്തി സമയവും ആവശ്യമുള്ള സാഹിത്യ സാംസ്കാരിക വ്യവഹാരങ്ങൾ ബെന്നിയെ കാത്തിരിക്കുന്നുണ്ടു താനും .എന്നാലും ജനനം ,ഉപനയനം ,വിവാഹം എന്നിവയൊക്കെ പോലെ ഒരു സുപ്രധാനസംഭവമാണ്   പെന്ഷനാവുന്നതും  .അതു കണ്ടില്ലെന്നു നടിക്കാൻ ഒരു നല്ല സുഹൃത്തിന് കഴിയുകയില്ല .അതു കൊണ്ടാണീ കുറിപ്പ് -മംഗളങ്ങൾ സ്നേഹിതാ


Wednesday, May 27, 2015